തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും മുന്നറിയിപ്പ് നൽകി പ്രഭുൽ പട്ടേൽ. ശരത് പവാറിനൊപ്പം തുടർന്നാൽ കേരളത്തിലെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യാകുമെന്നാണ് പ്രഭുൽ പട്ടേലിൻറെ മുന്നറിയിപ്പ്.
രാജിവെച്ചില്ലെങ്കിൽ തങ്ങളുടെ എൻസിപിയിൽ ചേരണം എന്ന് അറിയിച്ച് കൊണ്ടാണ് എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും പ്രഭുൽ പട്ടേൽ കത്ത് അയച്ചിരിക്കുന്നത്.
കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും അവഗണിക്കാനാണ് തീരുമാനമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. വർക്കിംഗ് പ്രസിഡൻറ് എന്ന പേരിലാണ് പ്രഫുൽ പട്ടേൽ കത്ത് അയച്ചത്.
എന്നാൽ പാർട്ടി ഭരണഘടന പ്രകാരം ഇങ്ങനെയൊരു പദവി ഇല്ല. മാത്രമല്ല എൻസിപിയിലെ ഇരു വിഭാഗത്തിന്റെയും വാദങ്ങൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കേരളത്തിലെ നിലവിലെ സാഹചര്യം വെച്ച് എംഎൽഎമാരെ അയോഗ്യരാക്കാൻ കഴിയില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്