മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ വിരമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സമീപകാല സന്ദര്‍ശനം അതുമായി ബന്ധപ്പെട്ടതാണെന്നും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് അവകാശപ്പെട്ടു. കഴിഞ്ഞ 10-11 വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ സംഘത്തിന്റെ തലവന്‍ മോഹന്‍ ഭാഗവതിനോട് 'ടാറ്റാ, ബൈ, ബൈ' പറയാനാണ് അങ്ങനെ ചെയ്തതെന്നും റാവത്ത് അവകാശപ്പെട്ടു.
'സെപ്റ്റംബറിലേക്കുള്ള വിരമിക്കല്‍ അപേക്ഷ സമര്‍പ്പിക്കാനാവാം അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനത്തേക്ക് പോയത്,' റാവത്ത് പറഞ്ഞു. രാജ്യത്തിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടാവാമെന്നും റാവത്ത് പറഞ്ഞു.
'എനിക്ക് മനസ്സിലായതില്‍ നിന്ന്, മുഴുവന്‍ സംഘ പരിവാറും രാജ്യത്തിന്റെ നേതൃത്വത്തില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ സമയം കഴിഞ്ഞു, അവര്‍ മാറ്റം ആഗ്രഹിക്കുന്നു. അടുത്ത ബിജെപി മേധാവിയെ തിരഞ്ഞെടുക്കാനും അവര്‍ ആഗ്രഹിക്കുന്നു,' മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റാവത്ത് പറഞ്ഞു.
ഇന്നലെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ചിരുന്നു. ഒരു പ്രധാനമന്ത്രി സംഘടനയുടെ കേന്ദ്ര ഓഫീസ് ഔദ്യോഗികമായി സന്ദര്‍ശിക്കുന്നത് രണ്ടാം തവണയാണ്. 2000-ല്‍ അടല്‍ ബിഹാരി വാജ്പേയി മൂന്നാം തവണ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.
വരുന്ന സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിക്ക് 75 വയസ് തികയും. മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ അനൗദ്യോഗിക റിട്ടയര്‍മെന്റ് പ്രായം 75 ആണ്. ഈ സാഹചര്യത്തിലാണ് മോദിയുടെ വിരമിക്കലിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്