പാലക്കാട്: കോണ്‍ഗ്രസ് പ്രവേശന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പി കെ ശശി.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ മുഖവിലയ്‌ക്കെടുക്കാറില്ല. ഊഹത്തിന്റെ പുറത്ത് അവര്‍ കൊടുക്കുന്ന വാര്‍ത്തകള്‍ റീച്ച് കൂട്ടാന്‍ വേണ്ടിയാകാം.
അല്ലെങ്കില്‍ അവരെ ഉപയോഗിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാവാമെന്നും പി കെ ശശി പ്രതികരിച്ചു.
താന്‍ ഇപ്പോഴും സിപിഐഎമ്മിൻ്റെ അംഗമാണെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും പി കെ ശശി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
