ഡൽഹി: ബിജെപിയുടെ രാജ്യസഭാംഗമായി നോമിനേഷൻ ചെയ്യപ്പെട്ട സി. സദാനന്ദന്റെ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി.
സി സദാനന്ദന്റെ യോഗ്യത ചോദ്യം ചെയ്താണ് ഹർജി.
സാമൂഹിക സേവനം എന്ന നിലയിൽ സി. സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ലെന്ന് ഹരജിയിൽ വാദിക്കുന്നു. അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹർജി നൽകിയത്.
കല, സാഹിത്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ നിന്ന് രാജ്യത്തിന് സംഭാവന നൽകിയ 12 പേരെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. എന്നാൽ ഏത് മേഖലയിലാണ് സദാനന്ദൻ രാജ്യത്തിന് സംഭാവന അർപ്പിച്ചത് എന്നതിനെ കുറിച്ച് രാജ്യത്തിന് അറിയാത്ത സാഹചര്യത്തിലാണ് നോമിനേഷൻ വിവാദമാകുന്നത്.
ഇതുതന്നെയാണ് ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹരജിയിലും ചൂണ്ടികാണിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്