കൊച്ചി: ദീപ്തി മേരി വര്‍ഗീസിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച സംഭവം പാര്‍ട്ടിയെ ധരിപ്പിച്ചിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.
ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം എന്താണെന്ന് സിപിഎം വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ സജീവമല്ലാതിരുന്ന പത്മജ വേണുഗോപാലിനെ സിപിഎമ്മിലേക്ക് ക്ഷണിക്കാൻ ഇപി ജയരാജൻ തന്നെ ഇടനിലക്കാരനാക്കിയെന്ന ടി ജി നന്ദകുമാറിന്‍റെ വെളിപ്പെടുത്തലിനെ കുറിച്ചും വി ഡി സതീശൻ പ്രതികരിച്ചു.
തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിൽ അതൃപ്തി ഉള്ളവരുടെ പിറകെ നടന്നു സിപിഎം, ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം സിപിഎം വ്യക്തമാക്കണം, ദല്ലാള്‍ നന്ദകുമാർ ആണോ സിപിഎമ്മിന് ഏറ്റവും പ്രിയപ്പെട്ട ആൾ, ഇയാളുമായി ഒരു ബന്ധവുമില്ല എന്ന് പറയാൻ എംവി ഗോവിന്ദന് കഴിയുമോയെന്നും വിഡി സതീശൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്