തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തിലെ എൻ.ഡി.എ.സ്ഥാനാർത്ഥിയായി തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് വൻ വരവേൽപ്പ് നൽകി അണികൾ. ഇന്നലെ വൈകിട്ട് ആറരമണിയോടെയാണ് രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തിയത്.
തിരുവനന്തപുരത്തെ ഐടി നഗരമാക്കുമെന്നും രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരന്റിയെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. വിമാനത്താവളത്തിലെ സ്വീകരണം ഏറ്റുവാങ്ങിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖ.
ഐടി വികസനത്തില്‍ കേരളത്തിന് മെല്ലെപ്പോക്കാണ്. ആ അവസ്ഥയില്‍ നിന്നും മോചിപ്പിക്കും. ദക്ഷിണ മേഖലയിലെ ഏറ്റവും ഉയർന്ന ഐടി ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്