കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. മത്സരിക്കാൻ മാനസികമായി തയ്യാറല്ലെന്നും പത്മജ പറഞ്ഞു.
തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനെതിരെ പ്രചരണം നടത്തേണ്ടി വന്നാൽ അത് തീർച്ചയായും വേദനയുണ്ടാക്കുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പത്മജ വ്യക്തമാക്കി.
തന്നെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാൻ ഇടനിലക്കാരനായത് ലോക്നാഥ് ബെഹ്റയല്ലെന്നും പത്മജ പറഞ്ഞു. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പക്കൽ തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ അവർ വെല്ലുവിളിച്ചു.
പത്മജയെ ബിജെപിയിലെത്തിച്ചത് ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം. പിണറായി വിജയന് വേണ്ടിയാണ് ബെഹ്‌റ ഇത് ചെയ്തതെന്നും സതീശന്‍ ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്