കോട്ടയം:ബിജെപിയില്‍ ചേരാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് പദ്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു.ചില ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഒന്നൊന്നര കൊല്ലമായി ആശുപത്രിയിലും മറ്റുമായി കിടപ്പിലായിരുന്നു. ആറുമാസം മാത്രമേ ആയിട്ടുള്ളൂ പുറത്തിറങ്ങിത്തുടങ്ങിയിട്ട്.
ഇതെല്ലാം അറിയുന്ന സഹോദരന്‍ കെ മുരളീധരന്റെ 'വര്‍ക്ക് ഫ്രം ഹോം' എന്ന പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചുവെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു. കരുണാകരനും കെ.മുരളീധരനും പോലും പാർട്ടി വിട്ടപ്പോൾ കോൺഗ്രസിൽ ഉറച്ചുനിന്ന ആളാണ് ഞാൻ. എനിക്ക് ഇപ്പോൾ കോൺഗ്രസ് വിടണമെങ്കിൽ സ്ഥാനമാനങ്ങൾക്കപ്പുറം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മനസ്സിലാക്കണം. പാർട്ടി ഒരു വിലയും നൽകിയില്ല.
കെ.കരുണാകരൻ തൻ്റെ ജീവിതത്തിൽ ഏറ്റവുമധികം എതിർത്തത് മാർക്സിസ്റ്റ് പാർട്ടിക്കാരെയാണ്. ആ മാർക്സിസ്റ്റ് പാർട്ടിയോടു പോലും ജീവിതത്തിന്റെ അവസാനഘട്ടത്തിൽ സഹകരിക്കേണ്ടി വന്നത് മുരളീധരൻ കാരണമാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
രാഷ്ട്രീയത്തിനു വേണ്ടി സ്വന്തം പെങ്ങളെപ്പറ്റി ഇങ്ങനെയൊന്നും പറയരുത്. ബാക്കിയൊക്കെ പറഞ്ഞോട്ടെ, അതൊക്കെ ആളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. കോണ്‍ഗ്രസില്‍ തുടരണില്ല എന്ന് നിശ്ചയിച്ചിരുന്നു. അതു തന്നു, ഇതു തന്നു എന്നൊക്കെയാണ് കോണ്‍ഗ്രസ് പറയുന്നത്. അവര്‍ അസംബ്ലിയിലും പാര്‍ലമെന്റിലും സീറ്റ് തന്നത് ഇടതുപക്ഷ തരംഗം ഉള്ള സമയത്താണ്.
അച്ഛന്റെ സ്മാരകമന്ദിരം പണിയാമെന്ന് പറഞ്ഞ് പ്രലോഭിച്ച് നിര്‍ത്തുകയായിരുന്നു. അതായിരുന്നു എന്റെ വീക്ക്‌നെസ് അച്ഛന്റെ കാര്യത്തില്‍. പദ്മജ പറഞ്ഞു.മൂന്നുകൊല്ലമായതോടെ ഇനി അതൊന്നും നടക്കില്ലെന്ന് മനസ്സിലായി. ആദ്യം ഈ ട്രസ്റ്റില്‍ നിന്നും രാജിവെക്കാനാണ് ആലോചിച്ചിരുന്നത്.
മുരളിയേട്ടന്‍ എത്ര പാര്‍ട്ടി മാറി വന്നയാളാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?. കെ കരുണാകരനെപ്പറ്റി എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്. എന്റെ അച്ഛന് എന്നെ മനസ്സിലാകും. അച്ഛന്‍ ഒരിക്കലും പൊറുക്കില്ലെന്ന് കെ മുരളീധരന് പറയാന്‍ അവകാശമില്ല. എന്നെപ്പറ്റി കൂടുതല്‍ പറഞ്ഞാല്‍, ചെയ്തതൊക്കെ പുറത്തു പറയേണ്ടി വരും. അതിലേക്ക് കൊണ്ടു ചെന്ന് എത്തിക്കരുതെന്നും പദ്മജ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്