ഹൈദരാബാദ്: ഇത്തവണ പാകിസ്ഥാനില്‍ കടക്കുകയാണെങ്കില്‍ ഇന്ത്യന്‍ സൈന്യം അവിടെത്തന്നെ തുടരണമെന്ന് എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി. പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണെന്നും ഒവൈസി പറഞ്ഞു. പാകിസ്ഥാനെതിരെ സൈനികവും തന്ത്രപരവുമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഒവൈസി ആവശ്യപ്പെട്ടു.
പാകിസ്ഥാന്‍ സൈനികര്‍ അതിര്‍ത്തിയിലെ പോസ്റ്റുകള്‍ ഒഴിയുന്നതായും പാക് കുടുംബങ്ങള്‍ ലണ്ടനിലേക്കും മറ്റും പലായനം ചെയ്യുന്നതായും അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഒവൈസി.
വീട്ടില്‍ കയറി അടിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാചാടോപത്തിന് പകരം, ഇന്ത്യ പിഒകെ ഏറ്റെടുക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു.
2019-ല്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള ഭീകരരുടെ ലോഞ്ച് പാഡുകള്‍ പിടിച്ചെടുക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതിനെയും എഐഎംഐഎം മേധാവി വിമര്‍ശിച്ചു. '2019-ല്‍ നരേന്ദ്ര മോദി ഭീകരര്‍ പ്രവര്‍ത്തിക്കുന്ന ലോഞ്ച് പാഡുകള്‍ ഉള്‍പ്പെടുന്ന ഭൂമി സ്വന്തമാക്കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. ഇത്തവണ നിങ്ങള്‍ (സൈന്യം) അവിടെ പോയി നിയന്ത്രണം ഏറ്റെടുക്കണം.'' ്അദ്ദേഹം പറഞ്ഞു.
അധിനിവേശ കശ്മീര്‍ നമ്മുടേതാണെന്ന നിലപാടിന് ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെ പിന്തുണ നല്‍കുന്നുണ്ടെന്ന് ഒവൈസി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനോട് നിര്‍ണ്ണായകമായി പ്രവര്‍ത്തിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്