ന്യൂഡെല്‍ഹി: കേന്ദ്രം അവകാശപ്പെടുന്നതുപോലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലുണ്ടായ സാധാരണ സ്ഥിതി ജൈവികമല്ലെന്നും മറിച്ച് നിര്‍ബന്ധിതമാണെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഷാബ്-ഇ-ബരാത്ത് ദിനത്തില്‍ ശ്രീനഗറിലെ ജാമിയ മസ്ജിദ് അടച്ചത് സൂചിപ്പിക്കുന്നത് പോലെ കശ്മീരിലെ സുരക്ഷാ സ്ഥിതി സാധാരണ നിലയിലല്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.
'ജമ്മു കശ്മീരില്‍ ഇന്ന് നടക്കുന്നത് ജൈവികമാണെങ്കില്‍, അത് എന്നെന്നേക്കുമായി നിലനില്‍ക്കും. പക്ഷേ, സുരക്ഷാ സേനയും ജനങ്ങളും ഇത് ജൈവികമാണെന്ന് വിശ്വസിക്കാത്തത് അപകടത്തിലാക്കും,' അബ്ദുള്ള പറഞ്ഞു.
2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അടച്ചുപൂട്ടലുകളും വിഘടനവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങളും കുറയ്ക്കുന്നതിന് കാരണമായെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിരുന്നു.
ഹുറിയത്ത് ചെയര്‍പേഴ്സണ്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിന് ജമാ മസ്ജിദില്‍ തന്റെ ഭാര്യാപിതാവിന്റെ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അധികാരികള്‍ അനുമതി നിഷേധിച്ചതിനെ കുറിച്ചും അബ്ദുള്ള പരാമര്‍ശിച്ചു.
'ഇത് ഓര്‍ഗാനിക് ആണെന്ന് അവര്‍ വിശ്വസിച്ചിരുന്നെങ്കില്‍, മിര്‍വായിസ് ഫാറൂഖിന്റെ ഭാര്യാപിതാവിന്റെ നമസ്-ഇ-ജനാസ ഉണ്ടാകാതിരിക്കാന്‍ അവര്‍ ജുമാമസ്ജിദ് അടച്ചുപൂട്ടില്ലായിരുന്നു. ക്രമസമാധാന പ്രശ്നം തകരുമെന്നുള്ള ഭീതിയാണ് കാരണമായി അവര്‍ ഉദ്ധരിച്ചത്. ക്രമസമാധാന പ്രശ്നം സാധാരണ നിലയിലാകുമ്പോള്‍ അത് തകരില്ല, ഇന്ന് സാധാരണ നിലയിലല്ല,' അബ്ദുള്ള പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്