മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പില്‍ ഇത്തവണയും സിപിഐഎം സ്വതന്ത്രനോ?. സ്വതന്ത്രനെ ഒരിക്കൽകൂടി പരീക്ഷിക്കാൻ സിപിഐഎം ആലോചിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
സ്വതന്ത്ര പരീക്ഷണം ഉപേക്ഷിച്ചിട്ടില്ലെന്ന് നേരത്തെ ജില്ലാ സെക്രട്ടറി വി പി അനിൽ പറഞ്ഞിരുന്നു. സിപിഐഎം സാധ്യത പട്ടികയിൽ മൂന്ന് സ്വതന്ത്രരാണ് ഇടം നേടിയിരിക്കുന്നത്.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു ഷറഫലി ഉൾപ്പടെ പരിഗണനയിലുണ്ട്. നേരത്തെ ആര്യാടന്‍ മുഹമ്മദിനെതിരെ മത്സരിച്ചിട്ടുള്ള പ്രൊഫ. തോമസ് മാത്യുവിനെയും പരിഗണിക്കുന്നു.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിന്റെ പേരും ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയുടെ പേരും ചര്‍ച്ചകളിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്