മുബൈ: കുട്ടനാട്ടിൽ താനും എലത്തൂരിൽ എകെ ശശീന്ദ്രനും തന്നെ വീണ്ടും മത്സരിക്കുമെന്നും ശരദ് പവാർ ഇത്തരത്തിൽ നിർദേശം നൽകിയെന്നും തോമസ് കെ തോമസ്.
മൂന്നാമത്തെ സീറ്റിൽ ആരെന്നത് പിന്നീട് തീരുമാനിക്കുമെന്നും പവാറിൻറെ നിർദേശത്തെ സംസ്ഥാന കമ്മിറ്റി മറികടക്കാൻ സാധ്യതയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.
കുട്ടനാട് സിപിഎമ്മിന് വിട്ടുകൊടുക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.
എൻസിപിയുടെ സിറ്റിങ് സീറ്റ് ആയ കുട്ടനാട് ആർക്കും നൽകുകയില്ല. അത്തരത്തിലുള്ള ഒരു ചർച്ചയും നടന്നിട്ടില്ലെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ മാറ്റാനും ചർച്ച നടന്നിട്ടില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.
അതേസമയം സംഘടന കാര്യങ്ങൾ മാത്രമാണ് ചർച്ചയായതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ച ചെയ്തില്ലെന്നും പിസി ചാക്കോ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
