ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെകുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ നടന്ന ചൂടേറിയ വാക്‌പോരില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടെന്ന് ആരോപിച്ച് കേന്ദ്ര മന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാര്‍ഗെ നടത്തിയ വൈകാരികമായ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് ഒഴിവാക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.
'മാനസിക സന്തുലിതാവസ്ഥ' പരാമര്‍ശത്തോട് പ്രതികരിച്ച ഖാര്‍ഗെ, താന്‍ ബഹുമാനിക്കുന്ന എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരില്‍ ഒരാളാണ് നദ്ദയെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് ലജ്ജാകരമായ കാര്യമാണെന്നും പറഞ്ഞു.
തുടര്‍ന്ന് തന്റെ വാക്കുകളില്‍ ഖേദപ്രകടനം നടത്തിയ നദ്ദ പരാമര്‍ശം പിന്‍വലിക്കുന്നെന്ന് അറിയിച്ചു. പരാമര്‍ശങ്ങള്‍ ഖാര്‍ഗെയുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെങ്കില്‍ അതിന് മാപ്പ് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ഖാര്‍ഗെ പരിധികള്‍ ലംഘിച്ചെന്നും പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും നദ്ദ വീണ്ടും ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്