തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് മുസ്ലിം ലീഗ്. വയനാട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം.
വയനാട് ലഭിച്ചില്ലെങ്കില്‍ വടകര അല്ലെങ്കില്‍ കണ്ണൂര്‍ സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെടും. വയനാടിന് പകരം രാഹുൽഗാന്ധിക്ക് മറ്റൊരു സുരക്ഷിത മണ്ഡലം നൽകണമെന്ന നിർദേശവും ലീഗ് മുന്നോട്ട് വെച്ചേക്കും.
മുന്നാം സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ലീഗ് യോഗത്തിലെ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ചു.
ലീഗ് പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രതിസന്ധി മുന്‍കൂട്ടി കണ്ട് കൂടിയാണ് മൂന്ന് സീറ്റ് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത്.
സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്. ഈ ഘട്ടത്തില്‍ ഇന്ന് വൈകിട്ട് ചേരുന്ന യുഡിഎഫ് ഏകോപന സമിതി യോഗം നിര്‍ണായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്