വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട്‌ അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ലെന്ന് കെ മുരളീധരൻ

MARCH 19, 2024, 1:43 PM

തൃശ്ശൂർ :  സുരേഷ് ​ഗോപിക്ക് മറുപടിയുമായി  കെ മുരളീധരൻ. പാർട്ടിനേതൃത്വം അനുവദിച്ചാൽ കരുണാകരന്റെ ശവകുടീരം സന്ദർശിക്കുമെന്ന സുരേഷ് ​ഗോപിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണെന്നും സന്ദർശനത്തിനെത്തുമ്പോൾ ഗെറ്റ് ഔട്ട്‌ അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുബത്തിനില്ലെന്നും മുരളീധരൻ പറഞ്ഞു. ‌‌

'സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം അത് ചർച്ചയാക്കേണ്ടതില്ലയെന്നും മുരളീധരൻ പറഞ്ഞു. മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്കെന്നും കേരളത്തിൽ രണ്ടു പേർക്കാണ് സമനില തെറ്റിയത് ഒന്ന് പിണറായിക്കും രണ്ട് ബിജെപിക്കും എന്ന് അദ്ദേഹം പറഞ്ഞു.'

vachakam
vachakam
vachakam

കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം. കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയാതീതമാണ്. അത് തുടരും. കരുണാകരൻ ജനകീയ നേതാവാണ്.

കരുണാകരന്റെ ശവകുടീരം സന്ദർശിക്കണോ എന്ന് ബിജെപി നേതാക്കൾ പറയട്ടെ. ശവകുടീര സന്ദർശനം എല്ലാവർക്കും സ്വീകാര്യമാകണം. അവിടേക്ക് കടന്നു കയറില്ല. പാർട്ടിനേതൃത്വം അനുവദിച്ചാൽ കരുണാകരന്റെ ശവകുടീരം സന്ദർശിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam