കാവിക്കൊടിയെ ആദരിക്കണം: മുസ്ലീങ്ങള്‍ക്കും ശാഖയില്‍ വരാമെന്ന് മോഹന്‍ ഭാഗവത്

APRIL 7, 2025, 11:39 PM

ലക്‌നൗ: ഔറംഗസേബിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരെയും സംഘത്തില്‍ ചേരാനും ശാഖകളില്‍ പങ്കെടുക്കാനും ക്ഷണിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഭാരത് മാതായെയും കാവിക്കൊടിയെയും ബഹുമാനിക്കുന്ന എല്ലാവരെയും സംഘടന സ്വാഗതം ചെയ്യുന്നതായി മോഹന്‍ ഭാഗവത് പറഞ്ഞു.

കാശി മേഖലാ യൂണിറ്റിലെ നാലു ദിന പ്രവാസ പരിപാടിയില്‍ ചോദ്യത്തിന് മറുപടിയായാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണം. ശാഖയില്‍ ചേരാന്‍ വരുന്ന ഓരോരുത്തരും 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നതില്‍ ഒരു മടിയും വിചാരിക്കേണ്ടതില്ലെന്നും കാവിക്കൊടിയോട് ബഹുമാനം കാണിക്കണമെന്ന് മാത്രമാണ് വ്യവസ്ഥയെന്നും ശാഖകളില്‍ മുസ്ലീങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മോഹന്‍ ഭാഗവത് പറഞ്ഞു.

ജാതി വിവേചനം, പരിസ്ഥിതി, സാമ്പത്തികം അടക്കം മറ്റ് വിഷയങ്ങള്‍ എന്നിവ അവസാനിപ്പിച്ച് ശക്തമായ ഒരു സമൂഹം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ആര്‍എസ്എസ് മേധാവി ആവര്‍ത്തിച്ചു.

ഇന്ത്യക്കാര്‍ക്ക് വ്യത്യസ്ത മതപരമായ ആചാരങ്ങളും ജീവിതശൈലിയും ഉണ്ടായിരിക്കാം. പക്ഷേ അവരുടെ സംസ്‌കാരം ഒന്നുതന്നെയാണ്. ഇന്ത്യയിലെ എല്ലാ വിശ്വാസങ്ങളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നും ജാതികളില്‍ നിന്നുമുള്ള ആളുകളെയും ശാഖകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam