ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് രാജ്യത്ത് ആരവമുയർന്നു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് ഏപ്രിൽ 19ന് ആരംഭിക്കും.വോട്ടെടുപ്പ് ജൂൺ 1 വരെ തുടരും.വിധി അറിയാനുള്ള കാത്തിരിപ്പ് ജൂൺ 4 വരെ തുടരണം.
ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും എട്ട് സംസ്ഥാനങ്ങളിലെ 26 നിയമസഭ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും നടക്കും. ഇവയുടെ ഫലവും ജൂൺ നാലിനാണ് പ്രഖ്യാപിക്കുക.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതൽ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന നാല് 'എം' Muscle (കൈക്കരുത്ത്), Money (പണം), Misinformation (വ്യാജ പ്രചാരണം), Model Code violations (മാതൃകാ പെരുമാറ്റച്ചട്ട ലംഘനം) എന്നീ നാല് 'M' കൾക്ക് പ്രധാന്യം നൽകിയായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
ഇത് ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ പാർട്ടികൾക്കുള്ള മാർഗനിർദേശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്