ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇടതുപപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടതോടെ വിവാദവും പ്രകോപനപരവുമായ പരാമര്‍ശവുമായി എം.എം മണി എംഎല്‍എ രംഗത്ത്. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നെന്നാണ് എം.എം മണിയുടെ വിവാദ പരാമര്‍ശം. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു മണിയുടെ പ്രതികരണം.
നല്ല ഒന്നാന്തരം പെന്‍ഷന്‍ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ച ശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ജനങ്ങളെയും വോട്ടര്‍മാരെയും അപമാനിക്കുന്ന തരത്തിലുള്ള മണിയുടെ വാക്കുകള്‍.
റോഡ്, പാലം, മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍, ഇത്തരത്തിലുള്ള ജനക്ഷേമ പരിപാടികള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം തിരിച്ചടി പരിശോധിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുത്തേണ്ട നിലപാടുണ്ടെങ്കില്‍ തിരുത്തുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
