പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് വിയർക്കും; വിമത എംഎൽഎമാരെ കണ്ട് വിക്രമാദിത്യ സിംഗ്

MARCH 1, 2024, 2:37 PM

ഷിംല: ഡൽഹി സന്ദർശനത്തിന് മുന്നോടിയായി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ് ബിജെപി ഭരിക്കുന്ന ഹരിയാനയിലെ പഞ്ച്കുലയിൽ നിന്നുള്ള ആറ് വിമത കോൺഗ്രസ് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. 

ഹരിയാനയിലെ വിമത കോൺഗ്രസ് എംഎൽഎമാരുമായി വിക്രമാദിത്യ സിംഗ് കൂടിക്കാഴ്ച നടത്തിയതോടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസിന് ഏറെ വിയർക്കേണ്ടി വരുമെന്നാണ് സൂചന. 

കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡൽഹിയിലെത്തുന്ന വിക്രമാദിത്യ സിംഗ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.ഹിമാചലിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് പ്രത്യേക കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.

vachakam
vachakam
vachakam

പ്രതിസന്ധി പരിഹരിക്കുന്നതിനായി കോൺഗ്രസിലെ ട്രബിൾ ഷൂട്ടർ എന്നറിയപ്പെടുന്ന ഡി.കെ. ശിവ​കുമാർ ഹിമാചലിലെത്തി കാര്യങ്ങൾ വിലയിരുത്തിയിരുന്നു. എല്ലാ എം.എൽ.എമാരുമായും അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു. 

ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപേന്ദർ സിങ് ഹൂഡക്കൊപ്പമാണ് അദ്ദേഹം 32 എം.എൽ.എമാരുമായി ചർച്ച നടത്തിയത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ ക്രോസ്​വോട്ട് ചെയ്ത ആറ് വിമത എം.എൽ.എമാരെ കോൺഗ്രസ് അയോഗ്യരാക്കിയിരുന്നു.

ധനബില്ലിന്മേലുള്ള വോട്ടെടുപ്പിനിടെ കോൺഗ്രസ് വിപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം ആറ് പേർക്കെതിരെ സ്പീക്കർ നടപടിയെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam