ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം: എം.കെ സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന്;  പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും

MARCH 21, 2025, 8:09 PM

ചെന്നൈ: ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിളിച്ചയോഗം ഇന്ന് ചെന്നൈയില്‍ നടക്കും. രാവിലെ പത്തിന് തുടങ്ങുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്‍.കെ പ്രേമചന്ദ്രന്‍ എംപി, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം, ജോസ് കെ. മാണി എംപി എന്നിവരും യോഗത്തില്‍ പങ്കാളികള്‍ ആകും.

തൃണമൂല്‍ കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍.

യോഗത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് കരിങ്കൊടി പ്രതിഷേധം നടത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam