കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് പാലായിൽ പ്രചാരണം തുടങ്ങാൻ മാണി സി കാപ്പൻ എംഎൽഎ.
പാലായിൽ താൻ തന്നെ മത്സരിക്കും, അടുത്ത ദിവസങ്ങളിൽ ചുവരെഴുത്ത് ആരംഭിക്കും. ചുവരെഴുത്തും പ്രചാരണങ്ങളുമായി മുന്നോട്ടു പോകാൻ നിർദ്ദേശം ലഭിച്ചെന്ന് മാണി സി കാപ്പൻ പറയുന്നു.
'രമേശ് ചെന്നിത്തലയോടും പ്രതിപക്ഷ നേതാവിനോടും നേരത്തെ തന്നെ സംസാരിച്ചതാണ്. അവർ ആരും എന്നോട് പാലാ വിടണമെന്ന് പറഞ്ഞിട്ടില്ല.
എന്റെ പാർട്ടിയുടെ മണ്ഡലമല്ലേ അത്. കേരള കോൺഗ്രസ് എം വരുന്നതിന് ഒരു വിയോജിപ്പുമില്ല. പാലാ നിയോജക മണ്ഡലം തൽക്കാലം എന്റെ കയ്യിൽ ഇരിക്കുന്നതാണ്.
അത് പിടിച്ചുകൊണ്ടുപോകാൻ ആരും മോഹിക്കേണ്ടതില്ല', അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
