ബെംഗളൂരു: സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപിയ്ക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ച സംസ്ഥാനമാണ് കർണ്ണാടക. ഓരോ പ്രശ്നങ്ങൾ പരിഹരിച്ചുവരുകയാണ് കേന്ദ്ര നേതൃത്വം.
സഖ്യകക്ഷിയായ ജെഡിഎസിന് മൂന്നാം സീറ്റ് നല്‍കി ബിജെപി പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നാണ് പുതിയ റിപ്പോർട്ട് .
കോലാര്‍ ലോക്‌സഭാ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.
ഇതോടെ മാണ്ഡ്യ, ഹാസന്‍, കോലാര്‍ സീറ്റുകളില്‍ ജെഡിഎസ് മല്‍സരിക്കും.
ബെംഗളൂരു റൂറല്‍ മണ്ഡലത്തില്‍ ദേവെഗൗഡ യുടെ മരുമകനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.സി.എന്‍.മഞ്ചുനാഥ് താമര ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിലും ഇതു ദളിനു നല്‍കിയ സീറ്റായാണ് ബിജെപി പരിഗണിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്