ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി.
‘‘മമതയെ പോലൊരു നേതാവിനെ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും വിശ്വസിക്കരുതെന്ന് തെളിയിച്ചിരിക്കുകയാണ്. താൻ ഇന്ത്യ സഖ്യത്തിൽ തുടർന്നാൽ പ്രധാനമന്ത്രി അസന്തുഷ്ടനാകുമോ എന്ന ഭയമാണ് മമതയ്ക്കെന്ന് അധിർ രഞ്ജൻ ചൗധരി ആരോപിച്ചു.
“നല്ല ഉദ്ദേശത്തിലാണെങ്കിൽ യൂസഫ് പത്താന് വേണ്ടി മമത ബാനർജി ഗുജറാത്തിൽ ഒരു സീറ്റ് I.N.D.I.A സഖ്യത്തോട് ആവശ്യപ്പെടുമായിരുന്നു. എന്നാൽ ഇവിടെ പശ്ചിമ ബംഗാളിൽ സാധാരണക്കാരെ ധ്രുവീകരിക്കാനും ബിജെപിയെ സഹായിക്കാനുമുള്ള സ്ഥാനാർത്ഥിയായി അദ്ദേഹത്തെ നിർത്തിയിരിക്കുകയാണ്. അങ്ങനെ കോൺഗ്രസിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം” ചൗധരി വാർത്താ ഏജൻസി എഎൻഐയോട് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കായി വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണെന്ന് കോൺഗ്രസ് പറഞ്ഞു ദിവസങ്ങൾക്കു പിന്നാലെയാണ് ഇന്ത്യാ സഖ്യത്തിനൊപ്പമില്ലെന്നു വ്യക്തമാക്കി തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാറാലിയിൽ 42 സ്ഥാനാർഥികളുടെ പട്ടിക തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം ബംഗാളിൽ തൃണമൂലുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധി തവണ വ്യക്തമാക്കിയിരുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്