കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംവിധാകനും നടനുമായ മേജർ രവി ബിജെപി സ്ഥാനാർത്ഥി ആയേക്കും.
കലാ സാംസ്‌കാരിക കേന്ദ്ര പ്രദേശമായ തൃപ്പൂണിത്തുറയിൽ ബിജെപിയുടെ നേതാവ് എന്ന നിലയിലുള്ള ആളെ അവതരിപ്പിക്കുന്നതിനേക്കാൾ മുന്നേറ്റം ബിജെപി സഹയാത്രികനായ മേജർ രവിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ നേടാനാകുമെന്നാണ് വിലിരുത്തൽ.
മത്സരിക്കാൻ മേജർ രവി വിമുഖത അറിയിച്ചിട്ടില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം തന്നെ വരുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം ചരിത്രത്തിലാദ്യമായി ബിജെപി നേടിയിരുന്നു. നിലവിൽ കോൺഗ്രസിന്റെ കയ്യിലുള്ള മണ്ഡലത്തിൽ എൽഡിഎഫും ഏറെ പ്രതീക്ഷവെക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
