‘രാഷ്ട്രീയം എന്റെ ഏരിയയല്ല, എനിക്ക് താല്‍പര്യവുമില്ല'; മാധുരി ദീക്ഷിത്

MARCH 9, 2024, 2:49 PM

മുംബൈ: രാഷ്ടീയത്തിലേക്കില്ലെന്ന് തുറന്നു പറഞ്ഞു ബോളിവുഡ് നടി മാധുരി ദീക്ഷിത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുംബൈയിൽ  നിന്ന് ബിജെപി സ്ഥാനാർത്തിയായി മാധുരി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

‘രാഷ്ട്രീയം എന്റെ ഏരിയയല്ല, രാഷ്ട്രീയത്തില്‍ എനിക്ക് താല്‍പര്യവുമില്ല. ഈ ചോദ്യം എന്നോട് പലതവണ ചോദിച്ചിട്ടുണ്ട്’. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ‘ഞാന്‍ ഒരു കലാകാരിയാണ്, അതുകൊണ്ടുതന്നെ എനിക്ക് കലയോടാണ് താല്‍പര്യം’. മാധുരി പറഞ്ഞു.

മുംബൈ നോർത്ത് വെസ്റ്റ് സീറ്റാണ് ദീക്ഷിതിന് ബിജെപി വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. ഈ സീറ്റിൽ മത്സരിക്കാൻ ഉന്നത ബിജെപി നേതാക്കൾ  മാധുരിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു .

vachakam
vachakam
vachakam

അതേസമയം ഭാവിയിൽ ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് താരം പറഞ്ഞത് ഇങ്ങനെയാണ് : “ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന് ആളുകൾ എന്നോട് എപ്പോഴും ചോദിക്കാറുണ്ട്. പക്ഷേ എൻ്റെ ലക്ഷ്യം അതൊന്നുമല്ല. എന്നാലും ഞാനൊരിക്കലും സിനിമ സംവിധാനം ചെയ്യില്ലെന്ന് പറയുന്നില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam