കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻ്റണിക്കെതിരെ വിമർശനവുമായി സാമൂഹിക-രാഷ്ട്രീയ വിശകലന വിദഗ്ധൻ എം.എൻ കാരശ്ശേരി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എം എന്‍ കാരശ്ശേരിയുടെ പ്രതികരണം.
കോൺഗ്രസിൻ്റെ നിഷ്‌ക്രിയത്വത്തിൻ്റെ ഉദാഹരണമാണ് എ.കെ.ആൻ്റണിയെന്ന് കാരശ്ശേരി അഭിപ്രായപ്പെട്ടു. ഇവിടുത്തെ ഗാന്ധിയനാണ് ആന്റണി. കള്ളുകുടിക്കില്ല. പുകവലിക്കില്ല, ഇറച്ചിയും മീനും കഴിക്കില്ല. ഇതൊക്കെ ശരിയാണ്. 28 വര്‍ഷം രാജ്യസഭാ എംപിയായിരുന്നയാളാണ് എ കെ ആന്റണി.
കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നതെല്ലാം കിട്ടി. പ്രധാനമന്ത്രിയായില്ലന്നേയുള്ളൂ. എന്നിട്ട് കോണ്‍ഗ്രസിന് വേണ്ടി എന്താണ് അദ്ദേഹം ചെയ്തത്. കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങണ്ടേ? മകന്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമ്പോള്‍ എ കെ ആന്റണി കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങണം. 20 ലോക്‌സഭാ മണ്ഡലത്തിലും പോകണ്ട. ഒറ്റ മണ്ഡലത്തില്‍ പോയാല്‍ മതി. അതിന്റെ എഫക്ട് 20 മണ്ഡലങ്ങളിലും ഉണ്ടാവും.
കോണ്‍ഗ്രസിന്റെ നിര്‍ജീവിതക്കുള്ള ഉദാഹരണമാണ് എകെ ആന്റണി. പത്മജക്കും അനില്‍ ആന്റണിക്കും എന്തെങ്കിലും കിട്ടിയത് അവരുടെ ഗുണം കൊണ്ടല്ല. അവര്‍ പോയ വകയില്‍ ആരും കോണ്‍ഗ്രസ് വിട്ടിട്ടില്ല. ആകെയുള്ള മേല്‍വിലാസം പിതാക്കന്മാരാണെന്നും കാരശ്ശേരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്