കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് എം.എം.ഹസന് നൽകിയതായി റിപ്പോർട്ട്. ഇപ്പോഴത്തെ അധ്യക്ഷൻ കെ.സുധാകരൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് താൽക്കാലിക ചുമതല എം.എം.ഹസന് നൽകിയത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തേക്കു മാത്രമാണ് ചുമതല. നിലവിൽ യു.ഡി.എഫ് കൺവീനറാണ് എം.എം. ഹസൻ. കഴിഞ്ഞ ദിവസം കേരളത്തിലെ 16 സീറ്റുകളിൽ ഉൾപ്പെടെ 39 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കും. മത്സരിക്കാനില്ലെന്ന് സുധാകരൻ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. അധ്യക്ഷ പദവിയടക്കം ചൂണ്ടിക്കാട്ടിയാണ് മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. എന്നാൽ സുധാകരൻ തന്നെ കണ്ണൂരിൽ മത്സരിക്കണമെന്ന് എഐസിസി നിർദേശിക്കുകയായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്