തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
രാവിലെ ചേരുന്ന യുഡിഎഫ് യോഗത്തിൽ ലീഗിന്‍റെ മൂന്നാംസീറ്റിലും കോട്ടയം സീറ്റിലും ധാരണയാകും. കോട്ടയം സീറ്റ് പാർട്ടിക്ക് നൽകിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ജോസഫ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.
സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പാർട്ടി ചെയർമാനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം മാത്രമായിരിക്കും ഉന്നതാധികാര സമിതിയിൽ ഉണ്ടാകുക.
യുഡിഎഫ് യോഗത്തിന് മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും. കേരളാ കോണ്‍ഗ്രസിന്‍റെ ഉന്നതാധികാരസമിതിയും ഇന്ന് തിരുവനന്തപുരത്തുണ്ട്. കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നാളെ തന്നെ കോട്ടയത്ത് പ്രഖ്യാപിച്ചേക്കും.
പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് തന്നെയായിരിക്കും കോട്ടയത്ത് സ്ഥാനാർഥിയാകുക. സ്ഥാനാർത്ഥിത്വത്തിന് രംഗത്തുള്ള പിസി തോമസ്, സജി മഞ്ഞകടന്പിൽ, എം പി ജോസഫ് എന്നിവരെ അനുനയിപ്പിക്കാം എന്നാണ് പിജെ ജോസഫിന്റെയും കൂട്ടരുടെയും പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്