ന്യൂഡല്‍ഹി: 2024 -ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്.അതിനായി മേഖല തിരിച്ച് സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു.വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ആദ്യ പട്ടികയില്‍ ഷാഫി പറമ്ബില്‍ എംഎല്‍എയുമുണ്ട്.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഒഡീഷ, ആൻഡമാൻ നിക്കോബര്‍ ദ്വീപുകള്‍ എന്നിവയ്ക്കുള്ള മൂന്നംഗ സ്ക്രീനിങ് കമ്മിറ്റിയിലാണ് ഷാഫി. മധുസൂദനൻ മിസ്ത്രിയാണ് അധ്യക്ഷൻ.
ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം, ചര്‍ച്ചകള്‍ എല്ലാം വേഗത്തിലാക്കാനാണ് കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചത്.
അതെസമയം കേരളത്തിനുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷൻ രാജസ്ഥാൻ മുൻ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഹരീഷ് ചൗധരിയാണ്.
ഹരീഷ് ചൗധരി ചെയര്‍മാനായ സ്ക്രീനിംഗ് കമ്മിറ്റിയില്‍ ജിഗ്നേഷ് മേവാനി, വിശ്വജിത്ത് കഥം എന്നിവരാണ് അംഗങ്ങള്‍. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി അടങ്ങുന്നതാണ് ഒന്നാം മേഖല.
ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ അടങ്ങുന്ന രണ്ടാം മേഖല സ്ക്രീനിങ് കമ്മിറ്റിയിലാണ് ഷാഫി പറമ്ബില്‍ അംഗമായിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്