കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ പിടിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ ഇറക്കിയേക്കും. കെ.കെ.ശൈലജ വടകരയിലും മത്സരിക്കും.
കാസർകോട് മണ്ഡലത്തിൽ എംവി ബാലകൃഷ്ണൻ സിപിഎം സ്ഥാനാർത്ഥിയാകും. എം വി ജയരാജന് പകരം ആരെ ജില്ലാ സെക്രട്ടറിയാക്കുമെന്ന കാര്യത്തിൽ സെക്രട്ടേറിയറ്റിൽ ധാരണയായിട്ടില്ല. 21ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.
വടകര മണ്ഡലത്തിൽ നിന്ന് മുൻ മന്ത്രി കെ കെ ശൈലജ കെ മുരളീധരന് എതിരാളിയാകും. മണ്ഡലത്തിൽ ഏറ്റവും ശക്തമായ മത്സരം കാഴ്ചവെക്കാൻ ശൈലജയ്ക്ക് കഴിയുമെന്നാണ് സിപിഎം കണക്ക് കൂട്ടൽ.
കോഴിക്കോട് എളമരം കരീം മത്സരിക്കും. മത്സരത്തിനില്ലെന്ന് പരസ്യമായി പറഞ്ഞെങ്കിലും ആലത്തൂരിൽ രമ്യ ഹരിദാസിന് എതിരാളിയാകുന്നത് മന്ത്രി കെ രാധാകൃഷ്ണന്‍ ആകാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്