തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന് ആക്ഷേപം. സിപിഎം ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന മറിപ്പോര്‍ട്ട് ചര്‍ച്ചയില്‍ ഇക്കാര്യം ഉയര്‍ന്നതോടെ അന്വേഷണത്തിന് പാര്‍ട്ടി രണ്ടംഗസമിതിയെ നിയോഗിച്ചു.
കോര്‍പ്പറേഷന്റെ ലാലൂര്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായിരുന്ന നോവലിസ്റ്റ് ലിസിയില്‍ നിന്ന് സിപിഎം ഒളരി ലോക്കല്‍ സെക്രട്ടറി കെ.എം സോണിയും മുന്‍ ലോക്കല്‍ സെക്രട്ടറി എം.കെ ബൈജുവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴ് ലക്ഷം വാങ്ങിയെന്നാണ് ആരോപണം. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് അന്വേഷണത്തിന് ഏരിയാ കമ്മിറ്റി യോഗം കമ്മിറ്റി അംഗങ്ങളായ ടി. സുധാകരന്‍, ടി.ആര്‍ ഹിരണ്‍ എന്നിവരെ ചുമതലപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
