എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി: രണ്ട് സീറ്റ് വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം  തള്ളി 

FEBRUARY 10, 2024, 6:08 PM

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. രണ്ട് സീറ്റ് വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ഇടതുമുന്നണി തള്ളി. 

സിപിഐഎം 15 സീറ്റില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കും. സീറ്റുകൾ വച്ചു മാറേണ്ട എന്നും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ അതത് പാർട്ടികൾ തുടരട്ടെ എന്നും തീരുമാനിച്ചു. 

കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാം സീറ്റ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ കേരള കോണ്‍ഗ്രസ് കോട്ടയത്ത് മാത്രമായിരിക്കും മത്സരിക്കുക.

vachakam
vachakam
vachakam

ആര്‍ജെഡിയും സീറ്റ് ആവശ്യം ഉന്നയിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യം വേണമെന്ന നിലപാടിലായിരുന്നു ആര്‍ജെഡി. 1952 മുതല്‍ കേരളത്തില്‍ സോഷ്യലിസ്റ്റുകള്‍ മത്സരിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സീറ്റ് ആവശ്യം ഉന്നയിച്ചത്.

എന്നാല്‍ കഴിഞ്ഞ തവണത്തെ സ്ഥിതി തുടരുമെന്നും സോഷ്യലിസ്റ്റുകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു.

കഴിഞ്ഞ തവണ ജയിച്ച കോട്ടയത്തിന് പുറമെ പത്തനംതിട്ടയോ ഇടുക്കിയോ കൂടി വേണം എന്നായിരുന്നു കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam