ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് സംബന്ധിച്ച തർക്കങ്ങൾ ബിജെപിയ്ക്ക് പുതിയ തലവേദന സൃഷ്ടിക്കുകയാണ്.
കർണാടകയിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പലരുടെയും അതൃപ്തി പരസ്യമായി.
20 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ ബിജെപി പ്രഖ്യാപിച്ചത്. പട്ടിക പുറത്തിറങ്ങിയതോടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേരുമെന്ന ഭീഷണിയുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയത്.
മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ നേതൃത്വത്തിനെതിരെ ശബ്ദമുയർത്തി. മകൻ കെ.ഇ.കാന്തേഷിന് സീറ്റ് ലഭിക്കാത്തതാണ് ഈശ്വരപ്പയെ ചൊടിപ്പിച്ചത്.
മകന് ഹവേരി ലോക്‌സഭാ സീറ്റ് നൽകണമെന്ന് ഈശ്വരപ്പ ആവശ്യപ്പെട്ടെങ്കിലും സിറ്റിങ് എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മയെ പാർട്ടി സ്ഥാനാർഥിയാക്കുകയായിരുന്നു.
ഇതിൽ അസ്വസ്ഥനായ ഈശ്വരപ്പ കർണാടകയിലെ കുടുംബരാഷ്ട്രീയത്തിനെതിരായ പ്രതിഷേധ സൂചകമായി താൻ യെഡിയൂരപ്പയുടെ മൂത്ത മകൻ ബി.വൈ.വിജയേന്ദ്രയ്‌ക്കെതിരെ ശിവമൊഗയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്