ചങ്ങനാശ്ശേരിയിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി കൃഷ്ണപ്രസാദിനെ മത്സരിപ്പിക്കാൻ  ആലോചന

JANUARY 5, 2026, 2:28 AM

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ   ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ചലച്ചിത്ര താരവും കർഷകനുമായ കൃഷ്ണപ്രസാദിനെ രംഗത്തിറക്കാൻ ബിജെപിയിൽ ആലോചന. 

1996 മുതല്‍ കേരള കോണ്‍ഗ്രസ് എം ഭരണം കയ്യാളുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി. ഇവിടെ ഒരു താരസ്ഥാനാർത്ഥിയെ നിര്‍ത്തി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

കൃഷ്ണപ്രസാദിന്റെ പേരാണ് സജീവമായി മണ്ഡലത്തില്‍ ഉയർന്നുകേൾക്കുന്നത്. കൃഷ്ണപ്രസാദ് അല്ലെങ്കില്‍ ഒരു പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

vachakam
vachakam
vachakam

അതേസമയം എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളായി കേരള കോണ്‍ഗ്രസുകാരെ പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന സൂചന.

കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും സിറ്റിങ് എംഎല്‍എ ജോബ് മൈക്കല്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും യുഡിഎഫിനായി പല പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. കെ എഫ് വര്‍ഗീസ്, എം ബി ജോസഫ് ഐഎസ്, വി ജെ ലാലി എന്നിവരാണ് പരിഗണന പട്ടികയിലുള്ളത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam