കോട്ടയം: കോട്ടയത്ത് ആരാകും കോൺഗ്രസ് സ്ഥാനാർത്ഥി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. കോട്ടയത്തെ എൽഡിഎഫ് സീറ്റിൽ മാണി ഗ്രൂപ്പിലെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പാണ്.
അതിനാൽ തന്നെ കോട്ടയത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ എം മാണിയുടെ മരുമകനെ ഇറക്കാനുള്ള ചരടുവലികൾ മുറുകുന്നുണ്ട്.
കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം വെട്ടാനാണ് ഈ നീക്കം എന്നാണ് പരസ്യമായ രഹസ്യം. റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനും കെ എം മാണിയുടെ മരുമകനുമായ എം പി ജോസഫിനെ ഇറക്കാനാണ് ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ നീക്കം.
കെ എം മാണിയുടെ കുടുംബത്തില്‍ നിന്നൊരാള്‍ മല്‍സരിക്കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് എം പി ജോസഫിനെ അനുകൂലിക്കുന്നവർ പറയുന്നത്. മത്സരിക്കാന്‍ തനിക്ക് അയോഗ്യതയൊന്നുമില്ലെന്നാണ് എം പി ജോസഫും പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്