ചര്‍ച്ച ചെയ്യും മുമ്പേ കോന്നി, ആറന്മുള  സ്ഥാനാര്‍ത്ഥി പ്രഖ്യാപനം:  രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

JANUARY 7, 2026, 9:35 AM

പത്തനംതിട്ട: ആറന്മുളയില്‍ വീണാ ജോര്‍ജും കോന്നിയില്‍ കെ യു ജനീഷ് കുമാറും മത്സരിച്ചേക്കുമെന്ന്    പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം സൂചന നൽകിയിരുന്നു.

പിന്നാലെ   രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. 

ചര്‍ച്ച ചെയ്യും മുമ്പേ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അഭിപ്രായം പറഞ്ഞതില്‍ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. 

vachakam
vachakam
vachakam

പാര്‍ട്ടിയുടെ കീഴ്‌വഴക്കത്തിന് വിരുദ്ധമായ നടപടിയാണ് രാജു എബ്രഹാമിന്റേത് എന്നും എല്ലാവരും ഈ നില തുടര്‍ന്നാല്‍ എന്താവും സ്ഥിതി എന്നും പാര്‍ട്ടിക്കകത്ത് അഭിപ്രായം ഉയര്‍ന്നു.

വീണാ ജോര്‍ജ് ലോകശ്രദ്ധ നേടിയയാളാണെന്നും ജനീഷ് കുമാറിനെ വേണമെന്ന് കോന്നിയിലെ ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു രാജു എബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam