കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം). കോട്ടയത്ത് സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഇതോടെ, ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് കേരളത്തില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് (എം) മാറി.
കഴിഞ്ഞദിവസം എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. സിപിഎം 15 സീറ്റിലും സിപിഐ 4 സീറ്റിലും കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. രണ്ട് സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം സിപിഎം നിഷേധിച്ചിരുന്നു.
ബാങ്കിങ് മേഖലയിൽ നിന്ന് പൊതുപ്രവർത്തനരംഗത്തേക്ക് വന്ന നേതാവാണ് തോമസ് ചാഴികാടൻ. 1991ൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന സഹോദരൻ ബാബു ചാഴികാടൻ പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടർന്നാണ് തോമസ് ചാഴികാടൻ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്. ഏറ്റുമാനൂരിൽ നിന്ന് നിയമസഭയിലെത്തിയ ചാഴികാടൻ പിന്നീട് 1996, 2001, 2006 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്