ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിടുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചേക്കും. സന്ദര്‍ശനം കുടുംബത്തോടൊപ്പമായിരിക്കുമെന്നാണ് സൂചന.
മകന്‍ നകുല്‍ നാഥ് സോഷ്യല്‍ മീഡിയയിലെ തന്റെ ബയോയില്‍നിന്ന് കോണ്‍ഗ്രസ് ഒഴിവാക്കി. കമല്‍ നാഥ് നിലവില്‍ ഡല്‍ഹിയിലുണ്ട്. ബി.ജെ.പി നേതാക്കളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
നേരത്തെ കമല്‍ നാഥ് മധ്യപ്രദേശില്‍ നിന്ന് രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് അത് നിരസിക്കുകയായിരുന്നു. മധ്യപ്രദശേില്‍ നിന്നുള്ള ഏക ലോക്‌സഭ കോണ്‍ഗ്രസ് എം.പിയാണ് നകുല്‍ നാഥ്. ചിന്ദ്വാര ലോക്സഭാ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കുമെന്ന് ഇദ്ദേഹം കഴിഞ്ഞയാഴ്ച സ്വയം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പായിരുന്നു നകുല്‍ നാഥിന്റെ നീക്കം. തുടര്‍ച്ചയായി ഒമ്പത് തവണ വിജയിച്ച കമല്‍ നാഥിന്റെ കോട്ടയാണ് ചിന്ദ്വാര.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്