ദക്ഷിണേന്ത്യൻ സൂപ്പർതാരം കമൽ ഹാസൻ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. തമിഴ്‌നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് ആറ് ഒഴിവുകളുണ്ട്. ഇതിൽ ഒന്ന് ഡിഎംകെ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസന് നൽകുമെന്നാണ് വിവരം.
തമിഴ്‌നാട്ടിലെ ആറ് ഒഴിവുകളും അസമിലെ രണ്ട് ഒഴിവുകളും ഉൾപ്പെടെ എട്ട് ഒഴിവുകളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും അതേ ദിവസം തന്നെ നടക്കും.
ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽനിന്ന് നാലുപേർക്ക് ഇക്കുറി രാജ്യസഭാംഗമാകാം. അതിൽ ഒരു സീറ്റ് കമൽഹാസന് നൽകാമെന്നാണ് ധാരണ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിക്കാതിരുന്ന കമൽഹാസൻ, ഇന്ത്യാ മുന്നണിക്കു വേണ്ടി പ്രചാരണം നടത്തിയിരുന്നു.
കോയമ്പത്തൂരിലെ മത്സരത്തിൽ നിന്നു പിന്മാറുന്നതിന് പകരമായി 2025 ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്ന് കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിക്ക് നൽകാൻ ധാരണയിരുന്നു.
ഡിഎംകെ നേതാവും അഭിഭാഷകനുമായ പി വില്‍സന്റെ കാലാവധിയും അവസാനിക്കുകയാണ്. നിയമപരമായ വിഷയങ്ങളിലും പാര്‍ലമെന്റിലും അദ്ദേഹത്തിന്റെ പങ്ക് പാര്‍ട്ടിക്ക് നിര്‍ണായകമായതിനാല്‍, വില്‍സണ് രണ്ടാം തവണയും സീറ്റ് നല്‍കിയേക്കും. അതേസമയം എംഡിഎംകെ നേതാവ് വൈകോയ്ക്ക് വീണ്ടും സീറ്റ് നല്‍കിയേക്കില്ലെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്