കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ തന്നെ മല്‍സരിപ്പിക്കാന്‍ സിപിഎം ധാരണ. മല്‍സരിപ്പിച്ചില്ലെങ്കില്‍ മണ്ഡലം നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.
കേസില്‍ തന്ത്രി അറസ്റ്റിലായതും യുഡിഎഫ് കാലത്തും ക്രമക്കേടുണ്ട് എന്നതുമാണ് കടകംപള്ളിയെ മാറ്റേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്താന്‍ കാരണം.
കഴക്കൂട്ടം മണ്ഡലത്തില്‍ കടകംപളളിയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിക്ക് തലക്കാലം വിജയസാധ്യതയില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ബിജെപിക്ക് വേണ്ടി വി.മുരളീധരന്‍ മല്‍സരിക്കാനിറങ്ങുന്ന കഴക്കൂട്ടത്ത് കടകംപള്ളിയെ നിര്‍ത്തിയില്ലെങ്കില്‍ സീറ്റ് ബിജെപി കൈക്കലാക്കുമെന്ന് വിലയിരുത്തലും സിപിഎമ്മിനുണ്ട്.
ശബരിമല ക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കടംകള്ളിയെ അറസ്റ്റു ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ മറ്റൊരു സ്ഥാനാര്‍ഥിയെപ്പറ്റി സിപിഎം ആലോചിക്കുകയുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
