ആലത്തൂർ മണ്ഡലം ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ്റെ ബോർഡിന് തീയിട്ടതായി റിപ്പോർട്ട്. കുഴൽമന്ദം ചന്തപ്പുര ജംക്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോർഡിനാണ് തീയിട്ടത്.
അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് എൽ ഡി എഫ് ആരോപിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
തീ സമീപത്തെ പറമ്പിലേക്കും വ്യാപിച്ചിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്