തൃശൂര്‍: താൻ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് കെ മുരളീധരൻ. പത്മജ വേണുഗോപാലിന്‍റെ ബിജെ പി പ്രവേശത്തെ തുടര്‍ന്നാണ് മുരളീധരന്‍റെ സീറ്റുമാറ്റവും നടന്നിരിക്കുന്നത്.
ഇന്നലെ അംഗത്വമെടുത്ത പത്മജയെ ചാലക്കുടിയില്‍ നിര്‍ത്തി മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിന് പിന്നാലെ തൃശൂരില്‍ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ ഇറക്കാൻ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
ഇതോടെ വകടര മണ്ഡലത്തില്‍ നിന്ന് മുരളീധരന് മാറേണ്ടി വന്നു. ഇവിടെ അദ്ദേഹത്തിന് പകരം ഷാഫി പറമ്പില്‍ മത്സരിക്കും.
സ്ഥാനാര്‍ത്ഥിത്വം മാറിയതിന് ശേഷം ആദ്യം പ്രതികരിക്കാൻ കെ മുരളീധരൻ തയ്യാറായിരുന്നില്ല. ഇതോടെ തന്നെ മുരളീധരന്‍റെ അതൃപ്തി വ്യക്തമായിരുന്നു. പിന്നാലെ എവിടെ മത്സരിക്കാനും താൻ തയ്യാറെന്ന് പറഞ്ഞതോടെ അത്തരം വിവാദങ്ങളും അടഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്