കെ മുരളീധരനും അടുത്തുതന്നെ കോൺഗ്രസിൽ നിന്ന് പോകേണ്ടിവരുമെന്ന് വ്യക്തമാക്കി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസിൽ നല്ല നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞു പോയി. ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താൻ ബിജെപിയിലേക്ക് പോന്നതെന്നും പത്മജ വേണുഗോപാൽ പ്രതികരിച്ചു.
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനമാണ് പത്മജ ഉന്നയിച്ചത്.
കോൺഗ്രസിൽ പുരുഷാധിപത്യം ഉണ്ടെന്നും വനിതകളെ മുന്നേറാൻ പാർട്ടി അനുവദിക്കില്ലെന്നും സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാർട്ടിയാണിത് എന്ന് പത്മജ ആഞ്ഞടിച്ചു. കെ കരുണാകരൻ്റെ മകളായതുകൊണ്ടുമാത്രമാണ് പാർട്ടി പരിപാടികളിൽ രണ്ടാം നിരയുടെ മൂലയ്ക്ക് ഇരിക്കാൻ തന്നെ അനുവദിച്ചിരുന്നതെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്