തൊടുപുഴ : സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് തന്നെ മനഃപൂർവം ഒഴിവാക്കിയെന്ന് ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയും സിപിഐയുടെ മുതിർന്ന നേതാവുമായ കെ.കെ.ശിവരാമൻ. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കപ്പെടുന്ന പ്രായപരിധി 75 വയസ്സ് ആയാണ്. അതു നിലനിൽക്കെയാണ് 72 വയസ്സുള്ള ശിവരാമനെ പാർട്ടി തഴഞ്ഞത്.
പ്രായപരിധിയല്ല കാരണമെന്നും മനഃപൂർവമാണ് തന്നെ ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പെട്ടെന്നുള്ള പാർട്ടി തീരുമാനമല്ല. എനിക്കു നേരത്തേ തന്നെ സൂചന ലഭിച്ചിരുന്നു. പുറത്താക്കുമെന്ന് ഉറപ്പായാണ് ആലപ്പുഴയിലെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അവരുടെ പല കാര്യങ്ങൾക്കും ഞാനൊരു തടസ്സമാകാം എന്നു തോന്നിക്കാണും. ഇടുക്കി ജില്ലയിലെ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി നിലപാടിനെതിരെയും സർക്കാരിനെതിരെയും പ്രതികരിച്ചിട്ടുണ്ട്. അതും കാരണമാകാം. നിലവിൽ ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ട്. പക്ഷേ, ഒഴിവാക്കാൻ കാരണം അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്