ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻഡിഎയുമായി കൈകോര്‍ക്കുത്തതെന്ന് ജെഡിഎസ് നേതാവ് എച്ച്‌ഡി ദേവഗൗഡ.
2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നുള്ള 28 സീറ്റുകളിലും ബിജെപി-ജെഡിഎസ് സഖ്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഗൗഡ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് യുഗം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്ത് കോണ്‍ഗ്രസ് 20 ലോക്‌സഭാ സീറ്റുകള്‍ നേടുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അവകാശവാദത്തോടും ഗൗഡ പ്രതികരിച്ചു.
സിദ്ധരാമയ്യ സ്വപ്നം കാണുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും, ബിജെപി-ജെഡിഎസ് സഖ്യത്തിന് കര്‍ണാടകയിലെ ജനങ്ങളില്‍ നിന്ന് അസാധാരണമായ പിന്തുണ ലഭിക്കുമെന്നും ഗൗഡ പറഞ്ഞു.
അതെസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിഎസും തമ്മില്‍ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നും ജനുവരി 14 ന് ശേഷം ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്