ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വൈകാതെ തന്നെ ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പും നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ജമ്മു-കശ്‌മീർ നിയമസഭയിലെ 90 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി, പൊതു തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പും നടക്കുകയെന്നാണ് ഇപ്പോള്‍ കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
ഈ വർഷം സെപ്റ്റംബർ 30ന് മുൻപായി തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാല്‍ അധികം വൈകില്ലെന്നാണ് കമ്മീഷന്റെ പ്രഖ്യാപനത്തില്‍ നിന്ന് വ്യക്തമാവുന്നത്.
'ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കാശ്‌മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ ഇസി പ്രതിജ്ഞാബദ്ധമാണ്' ശനിയാഴ്‌ച വിജ്ഞാൻ ഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് രാജീവ് കുമാർ പറഞ്ഞു.
2014ലാണ് അവസാനമായി ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. എന്നാല്‍ അവിടുത്തെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്