ദില്ലി: ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) യ്ക്ക് വൻ തിരിച്ചടി. ജെഎംഎം എംഎൽഎയും മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയുമായ സീത മുർമു സോറൻ ബിജെപിയിൽ ചേർന്നു.
ജെഎംഎം ന്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സീത പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് രാജി വെച്ചത്.
ജെഎംഎമ്മിൽനിന്നു രാജിവയ്ക്കുന്നതായി അറിയിച്ച് ചൊവ്വാഴ്ച രാവിലെ പാർട്ടി അധ്യക്ഷനും ഭർതൃപിതാവുമായ ഷിബു സോറന്, സീത കത്ത് നൽകിയിരുന്നു.
2012 ൽ ജാർഖണ്ഡിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പക്കൽ നിന്നും കൈകൂലി വാങ്ങി വോട്ട് മറിച്ചെന്ന കേസിൽ നിലവിൽ സിബിഐ അന്വേഷണത്തിലാണ് സീതാ സോറൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്