ബിജെപി നീക്കം ലക്ഷ്യം കണ്ടില്ല; എംഎൽഎമാർ തിരിച്ച് റാഞ്ചിയിലേക്ക്, ഹിതപരിശോധനക്ക് ഒരുങ്ങി ജാർഖണ്ഡ്

FEBRUARY 4, 2024, 9:32 PM

റാഞ്ചി: ജാർഖണ്ഡ് സർക്കാരിൻ്റെ ഹിതപരിശോധന നാളെ (തിങ്കളാഴ്ച) നടക്കും. ഹൈദരാബാദിലെ ഭരണമുന്നണി എംഎൽഎമാർ ഇന്ന് രാത്രിയോടെ റാഞ്ചിയിലേക്ക് മടങ്ങിയേക്കും. ഭരണമുന്നണിയിലെ എംഎൽഎമാരെ ചാക്കിലാക്കാനുള്ള ബിജെപി നീക്കവും ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. 

ഇഡിയെ  ഉപയോഗിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞു. എന്നാൽ  ജാർഖണ്ഡ് മുക്തി മോർച്ചയുടെ എം.എൽ.എമാരെ ചാക്കിലാക്കാനുള്ള ബി.ജെ.പിയുടെ നീക്കം പരാജയപ്പെട്ടു.

81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ജെഎംഎം, കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർജെഡി) സഖ്യത്തിന് 47 എംഎൽഎമാരുണ്ട്.

vachakam
vachakam
vachakam

ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും 29 എം.എൽ.എമാരാണുള്ളത്. അട്ടിമറി  സംഭവിച്ചില്ലെങ്കിൽ ജെ.എം.എം ഗവൺമെൻ്റ് ഭൂരിപക്ഷമായ 41 ലേക്ക് കടക്കുമെന്നും ഹിതപരിശോധനയിൽ  വിജയിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഹൈദരാബാദ് റിസോർട്ടിലുള്ള എം.എൽ.എമാരെ ഇന്ന് രാത്രിയോടെ സംസ്ഥാനത്ത് തിരിച്ചെത്തിക്കാനാണ് ഭരണസഖ്യം ലക്ഷ്യമിടുന്നത്. നാളെയാണ് നിയമസഭയിൽ പുതിയ മുഖ്യമന്ത്രി ചമ്പൈ സോറൻ ഭൂരിപക്ഷം തെളിയിക്കേണ്ടത്. 

മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും ഹിത പരിശോധനയും വോട്ട് ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും ചേർന്നു രൂപീകരിച്ച സർക്കാറിനെ അട്ടിമറിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിയെ സംബന്ധിച്ച് ഇനിയും വിദൂരമാണ്. വെള്ളിയാഴ്ച സോറനെ കോടതി അഞ്ച് ദിവസത്തേക്കാണ് ഇഡി കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam