ന്യൂഡെല്‍ഹി: തിങ്കളാഴ്ച ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ജഗ്ദീപ് ധന്‍കര്‍ ഉടന്‍ തന്നെ ഔദ്യോഗിക വസതിയായ വൈസ് പ്രസിഡന്റ് എന്‍ക്ലേവ് ഒഴിയും. തിങ്കളാഴ്ച വൈകിട്ട് രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചതിന് പിന്നാലെ അദ്ദേഹം സാധനസാമഗ്രികള്‍ പാക്ക് ചെയ്യാന്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സിന് സമീപം ചര്‍ച്ച് റോഡില്‍ പുതുതായി നിര്‍മ്മിച്ച വൈസ് പ്രസിഡന്റ് എന്‍ക്ലേവിലേക്ക് അദ്ദേഹം താമസം മാറ്റിയിരുന്നത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ കീഴില്‍ നിര്‍മിച്ച വീട്ടില്‍ 15 മാസത്തോളം മാത്രമാണ് താമസിച്ചത്.
രാജിക്കു പിന്നിലെ രാഷ്ട്രീയ വിവാദവും ചര്‍ച്ചകളും കൊഴുക്കുമ്പോഴും വിവാദത്തിനില്ലെന്ന നിലപാടിലാണ് ധന്‍കര്‍. കൂടിക്കാഴ്ചക്കുള്ള പതിപക്ഷ നേതാക്കളുടെ അഭ്യര്‍ത്ഥനകള്‍ അദ്ദേഹം നിരസിച്ചു. ശിവസേനയുടെ (യുബിടി) സഞ്ജയ് റാവത്തും എന്‍സിപിയുടെ (എസ്പി) ശരദ് പവാറും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ ഇന്നലെ ധന്‍ഖറുമായി കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ മുന്‍ ഉപരാഷ്ട്രപതി വഴങ്ങിയില്ല.
തുടര്‍ന്ന് തമാസിക്കാന്‍ ധന്‍കറിന് സര്‍ക്കാര്‍ ബംഗ്ലാവ് ലഭിക്കും. എട്ടാം വിഭാഗത്തിലുള്ള ബംഗ്ലാവാകും അദ്ദേഹത്തിന് ലഭിക്കുക. മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ക്കോ ദേശീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ക്കോ അനുവദിക്കാറുള്ള ബംഗ്ലാവുകളാണ് ഇവ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്