തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പാർട്ടി അനുവദിക്കുകയാണെങ്കിൽ ഇത്തവണയും ചടയമംഗലത്ത് തന്നെ മത്സരിക്കുമെന്നും, വീണ്ടും അവസരം ലഭിക്കുമെന്ന പൂർണ്ണ പ്രതീക്ഷയിലാണെന്നും മന്ത്രി വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിയിൽ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എക്കാലവും ഇടതുപക്ഷത്തോട് ചേർന്നുനിന്ന മണ്ഡലമാണ് ചടയമംഗലം എന്നും, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വലിയ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നതെന്നും മന്ത്രി പറഞ്ഞു. വികസനത്തുടർച്ചയ്ക്കായി ഇത്തവണയും വോട്ട് ചോദിക്കുമെന്നും, മണ്ഡലത്തിൽ ഇടതുപക്ഷം തന്നെ ജയിക്കുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!
ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്